Sat. Nov 21st, 2026

കൊച്ചി: കോണ്‍ഗ്രസ് എം എല്‍ എ. മാത്യു കുഴല്‍നാടനെതിരെ സി പി എം. കുഴല്‍നാടന്‍ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയതായി സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ആരോപിച്ചു. നികുതി വെട്ടിപ്പിലൂടെ ചിന്നക്കനാലിലെ റിസോര്‍ട്ടും ഭൂമിയും കുഴല്‍നാടന്‍ സ്വന്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.



2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേന്ന് നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 3.5 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. നികുതി വെട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വെട്ടിച്ചതായും മോഹനന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഒഴികെയുള്ള എല്ലാവര്‍ക്കുമെതിരെ ആക്ഷേപം ഉന്നയിക്കുന്നയാളാണ് മാത്യു കുഴല്‍നാടന്‍. ഇതിനെതിരെ സി പി എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.