ഷാർജ: ഹൃദയാഘാതം മൂലം മലയാളി യുവതി യുഎഇയിൽ നിര്യാതയായി. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനിയായ ചേരത്തൊടി ശരണ്യ (32) ആണ് ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ മരിച്ചത്. പ്രഭാകരൻ ശാന്തകുമാരി ദമ്പതികളുടെ മകളായ ശരണ്യ ഭർത്താവായ മൃദുൽ മോഹനോടൊപ്പം ഷാർജയിൽ താമസിച്ചുവരികയായിരുന്നു.
ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോയി.


