ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ഥാനാര്‍ഥിത്വത്തിന് എഐസിസി അംഗീകാരം നല്‍കിയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ നാളെ മുതല്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എ ഐ സി സി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം. പ്രചാരണത്തിന് വലിയ ടീമിനെ അടുത്ത ദിവസം കെ പി സി സി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ബുധനാഴ്ച മുതല്‍ ചാണ്ടി ഉമ്മന്‍ പ്രചാരണത്തിനിറങ്ങും. കേരളത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി സ്നേഹത്തിന്റെ നീരുറവ ഉണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്.
ഉമ്മന്‍ചാണ്ടിയുടെ വിതുമ്പുന്ന ഓര്‍മ്മകള്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്തും തിരഞ്ഞെടുപ്പ് രംഗത്തും നിറഞ്ഞ് നില്‍ക്കും. ജനമനസുകളെ സ്വാധീനിക്കുന്ന ഘടകമായി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ മാറും. വന്‍ഭൂരിപക്ഷത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചുവരുമെന്നും സുധാകരന്‍ പറഞ്ഞു.

