തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചില്ലെങ്കിൽ വാഹനത്തിൻ്റെ ഇൻഷ്വറൻസ് പുതുക്കി ലഭിക്കില്ല. ഗതാഗത മന്ത്രി ആന്റണി രാജു ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഇൻഷ്വറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
19 എം എൽ എമാരുടെയും 10 എം പിമാരുടെയും വാഹനങ്ങൾക്ക് പിഴ ചുമത്തി. ഇവയടക്കം 328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. വി ഐ പി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തി.
ജൂണ്‍ അഞ്ച് മുതൽ ആഗസ്റ്റ് രണ്ട് വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25.81 കോടി രൂപ ഇ ചലാൻ വഴി കിട്ടി. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
2022 ജൂലൈയിൽ അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നെങ്കിൽ ഈ വർഷം ജൂലൈയിൽ വാഹനാപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 3,316 ആയി കുറഞ്ഞുവെന്നും മന്ത്രി അറിയിച്ചു.


