Fri. Nov 20th, 2026

മലപ്പുറം: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30)യാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂര്‍ പോലീസ് മറ്റു നാലു പേര്‍ക്കൊപ്പം ഇയാളെ കസ്റ്റഡിയിലെടുത്തത്.


18 ഗ്രാം എം ഡി എം എയുമായാണ് ഇവര്‍ പിടിലായതെന്നും സാമി ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നുമെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാളെ താനൂര്‍ മൂലക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.