Sat. Nov 7th, 2026

തിരുവനന്തപുരം: പള്ളിക്കലില്‍ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട അന്‍സലിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.


ഫയര്‍ഫോഴ്സും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും ദമ്പതികളെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാത്രിയില്‍ താത്കാലികമായി തിരച്ചില്‍ നിര്‍ത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 16ന് ആയിരുന്നു സിദ്ധിക്കിന്റെയും നൗഫിയുടെയും വിവാഹം. വിരുന്ന് സത്കാരത്തിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു.