പാലക്കാട്: അമ്മയും രണ്ട് മക്കളും കിണറ്റിൽ വീണ് മരിച്ച നിലയിൽ. പാലക്കാട് മേലാർകോടാണ് സംഭവം. മേലാർകോട് ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടികളുമായി യുവതി കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം. വീട്ടുവളപ്പിലെ കിണറ്റിലാണ് ഇവർ ചാടിയത്. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി. മരണത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


