തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വൃണ- പരാതിയുമായി ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര് എസ് രാജീവാണ് വൃണിതൻ. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ അവഹേളിച്ചുവെന്നാണ് പരാതി. ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബിജെപി നേതാവ് പറയുന്നു.
എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വൃണത്തിനാധാരമായ പ്രസ്താവന. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഇതേ പ്രസ്താവനയിൽ വൃണിതരായി യുവമോര്‍ച്ചയും വിഎച്ച്പിയും ഹിന്ദുമഹാസഭയും പരാതി നല്‍കിയിട്ടുണ്ട്.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണ’മെന്നും ഷംസിര്‍ പറഞ്ഞതാണ് മതവികാരം വൃണരോഗികളുടെ വൃണം പൊട്ടാൻ കാരണമായത്.


