Sat. Nov 21st, 2026

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മത്സരം വ്യക്തികൾ തമ്മിലല്ലെന്നും നയങ്ങൾ തമ്മിലാണെന്നും അതിനാൽ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയുണ്ടാകുമെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു. കുടുംബപരമായി അവകാശം നേടിയെടുക്കലല്ല രാഷ്ട്രീയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഉമ്മൻ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ സി പി എമ്മും ബി ജെ പിയും സ്ഥാനാർഥികളെ നിർത്തരുതെന്ന കെ പി സി സി പ്രസിഡൻ്റ് സുധാകരൻ പറഞ്ഞതിന് മറുപടി നൽകുകയായിരുന്നു ഇ പി ജയരാജൻ. കോൺഗ്രസിന്റേത് ദുർബലമായ വാദഗതികളാണ്. സുധാകരൻ ഏതോ സ്വപ്നലോകത്താണ്.

ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി യു ഡി എഫ് വേണമെങ്കിൽ മത്സരിക്കാതിരിക്കട്ടെ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കഴിവുകേടാണ് ഇപ്പോൾ സുധാകരൻ പ്രകടിപ്പിച്ചത്. മത്സരിക്കാൻ കോൺഗ്രസിന് ഭയമെന്നും ഇ പി ജയരാജൻ പറഞ്ഞു.