ഇടുക്കി: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജിഷ്ണു ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ ജിഷ്ണു പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി പീഡന കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇടുക്കി വനിതാ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കഞ്ഞിക്കുഴി പോലീസിന്റെ സഹായത്തോടെ വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


