കൊച്ചി: വരാപ്പുഴ പെൺവാണിഭക്കേസിലെ പ്രതിയെ പീഡനക്കേസിൽ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു. തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള ഒരു ഫ്ളാറ്റിൽ താമസിക്കുന്ന സക്കറിയയെയാണ് (53) മറ്റൊരു പീഡനക്കേസിൽ അറസ്റ്റുചെയ്തത്. രണ്ട് സ്ത്രീകളുടെ പരാതികളിലാണ് കേസെടുത്തത്.
സക്കറിയയുടെ ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചതായി കാക്കനാട് സ്വദേശിനിയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യുവതി പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇതേ ഫ്ളാറ്റിൽ മാസങ്ങളോളം പൂട്ടിയിട്ടു പീഡിപ്പിച്ചതായും പിന്നീട് ബാർ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചതായുമാണ് പരാതി.
പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് പോയെങ്കിലും സക്കറിയ പിന്തുടർന്ന് ഫോണിലും സോഷ്യൽമീഡിയാ വഴിയും ശല്യം തുടർന്നു. എറണാകുളത്ത് എത്തിയാൽ പ്രതി അപായപ്പെടുത്തുമെന്ന് ഭയന്ന പെൺകുട്ടി ബേപ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് തൃക്കാക്കര പൊലീസിന് കൈമാറി.
മൊബൈൽഫോണുകൾ സ്വിച്ച് ഒഫാക്കി നെടുമ്പാശേരി ഭാഗത്തെ ലോഡ്ജിൽ ഒളിച്ചുകഴിയുകയായിരുന്ന പ്രതിയെ തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐമാരായ എൻ.ഐ. റഫീഖ്, ധർമ്മജൻ, മണി, സി.പി.ഓമാരായ നൗഷാദ്, വൈശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.



