Sun. Nov 22nd, 2026

ആലപ്പുഴ: മകളുടെ വിവാഹ ദിനത്തിൽ പിതാവ് ജീവനൊടുക്കി. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സുരേന്ദ്രൻ (54) ആണ് തീകൊളുത്തി മരിച്ചത്. വീടും ഭാഗികമായി കത്തി നശിച്ചു. മുഹമ്മയിൽ വച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുരേന്ദ്രന്റെ മൂത്ത മകൾ സൂര്യയുടെ വിവാഹം നടക്കേണ്ടതായിരുന്നു.


സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഇയാൾ ദീർഘനാളുകളായി കുടുംബവുമായി അകന്നായിരുന്നു താമസം. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. ഇവർ അമ്മയുടെ ബന്ധുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. രാവിലെ സുരേന്ദന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് അയൽവാസികളാണ് കണ്ടത്. തീയണച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.