തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസില്‍ അകത്ത് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിയെ അതില്‍ നിന്നും രക്ഷിച്ചതെ കേന്ദ്ര സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്തും ചെയ്യാമെന്ന അഹന്തയാണ് സര്‍ക്കാറിന്. എന്തൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നത്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ല.മോന്‍സണ്‍ കേസ് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അകത്ത് പോകും. ഡോക്ടറെന്ന് തെറ്റിദ്ധരിച്ചാണ് സുധാകരന്‍ മോന്‍സന്റെ അടുത്തുപോയത്. കെ സുധാകരനെതിരെ മൊഴി നല്‍കാന്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും സുധാകരന്‍ ആരോപിച്ചു.
മോന്‍സന്റെ സിംഹാസനിത്തില്‍ ഇരുന്നവര്‍ക്കെതിരെ കേസെടുക്കുന്നില്ല. സ്വന്തക്കാരെ സംരക്ഷിക്കാനും എതിരാളികളെ കുടുക്കാനും ശ്രമം നടക്കുന്നു. പോലീസ് ഇത്രയും അധഃപതിച്ച കാലം മുമ്പ് ഉണ്ടായിട്ടില്ല. കേസുകള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും. എ ഐ ക്യാമറ വിവാദത്തില്‍ അടുത്തയാഴ്ച കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.


