Sun. Nov 22nd, 2026

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായരെ പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരം സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സന്ദീപിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എറണാകുളം പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.


കേസില്‍ എല്ലാ പ്രതികള്‍ക്കും സമന്‍സ് അയച്ചിരുന്നുവെങ്കിലും സന്ദീപ് ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ ജാമ്യം റദ്ദാക്കി. സന്ദീപിനെ റിമാന്‍ഡ് ചെയ്തു.

കേസില്‍ എം ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലില്‍ ഇഡി കേസെടുക്കുകയായിരുന്നു.