Tue. Nov 24th, 2026

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ അപകടത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനാജനകമായ സംഭവമാണ് നടന്നത്. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു,​. എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് സർക്കാർ. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. അപകടത്തിൽ നിന്ന് പാഠം ഉൾക്കൊള്ളും. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു,​ രക്ഷാപ്രവർത്തനം നടത്തിയവരെ മോദി അഭിനന്ദിക്കുകയും ചെയ്തു.


വ്യോമസേനയുടെ ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി ബാലസോറിൽ എത്തിയത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്,​ ധർമ്മേന്ദ്ര പ്രധാൻ എന്നിവരും ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി.

ഇ ന്ന​ലെ​ ​രാ​ത്രി​ 7.20​ന് ​ബാ​ല​സോ​റി​ലെ​ ​ബ​ഹ​നാ​ഗ​ ​ബ​സാ​ർ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​മാ​ണ് ദു​ര​ന്തം. കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ഷാ​ലി​മാ​റി​ൽ​ ​നി​ന്ന് ​ചെ​ന്നൈ​യി​ലേ​ക്കു​ ​പോ​കു​ക​യാ​യി​രു​ന്ന​ ​കൊ​റോ​മ​ണ്ഡ​ൽ ​എ​ക്‌​സ്‌​പ്ര​സ് ​ആ​ണ് ​ആ​ദ്യം​ ​അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ട​ത്.​ ​ഇ​ത് ഗു​ഡ്സു​മാ​യി​ ​കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​. ബോ​ഗി​ക​ൾ​ ​അ​ടു​ത്ത​ ​ട്രാ​ക്കി​ലേ​ക്ക് ​മ​റി​ഞ്ഞ​തോ​ടെ, ബം​ഗ​ളൂ​രു​ ​-​ ​ഹൗ​റ​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​എ​ക്‌​സ്‌​പ്ര​സ് ​അ​തി​ലേ​ക്ക് ​ഇ​ടി​ച്ചു​ ​ക​യ​റു​ക​യാ​യി​രു​ന്നു. അപകടത്തി​ൽപ്പെട്ട ഹൗറ എക്സ്പ്രസി​ൽ 1300 ഓളം യാത്രക്കാരുണ്ടായി​രുന്നതായാണ് വി​വരം. സർക്കാരിന്റെ ഔദ്യോഗിക വിവര പ്രകാരം 261 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ‌്തിട്ടുണ്ട്. ഷാ​ലി​മാ​ർ​ ​എ​ക്സ്‌​പ്ര​സി​ന്റെ​ 17​ ​ബോ​ഗി​ക​ളാ​ണ് ​പാ​ളം​തെ​റ്റി​യ​ത്.​ ​നാ​ല് ​ബോ​ഗി​ക​ൾ​ ​ത​ല​കീ​ഴാ​യി​ ​മ​റി​ഞ്ഞ​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​നാ​ല് ​ബോ​ഗി​ക​ൾ​ ​ദൂ​രേ​ക്ക് ​തെ​റി​ച്ചു​പോ​യി.​ ​സി​ഗ്ന​ൽ​ ​ത​ക​രാ​റാ​ണ് ​അ​പ​ക​ട​ ​കാ​ര​ണ​മെ​ന്ന് ​ഒ​ഡീ​ഷ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​പ്ര​ദീ​പ് ​ജെ​ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് 10​ ​ല​ക്ഷം​ ​രൂ​പ​യും​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്ര​വ​ർ​ക്ക് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യും​ ​നി​സാ​ര​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​അ​ൻ​പ​തി​നാ​യി​രം​ ​രൂ​പ​യും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്‌​ണ​വ് ​പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.