കൊല്ലം: പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ ബി ജെ പി പ്രാദേശിക നേതാവ് അറസ്റ്റിലായി. ബി ജെ പിയുടെ പഞ്ചായത്തംഗം കൂടിയാണ് ഇയാൾ. കൊല്ലം പോരുവഴി എട്ടാം വാർഡ് അമ്പലത്തുംഭാഗത്തെ ബി ജെ പി അംഗം നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്.
യു ട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തായിരുന്നു വ്യാജ പ്രചാരണം. ഈ വീഡിയോയ്ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തു. കന്റോൺമെന്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


