Sat. Nov 21st, 2026

കൊച്ചി: സാമൂഹിക മാധ്യമം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ പാരിസാണ് പിടിയിലായത്. പെരുമ്പാവൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.


2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമം വഴി ലഭിച്ച പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയച്ചു കൊടുത്തായിരുന്നു ഭീഷണി. വിദേശത്തായിരുന്ന ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോട് കൂടിയാണ് പോലീസ് പിടികൂടിയത്.