Wednesday, December 6, 2023

Latest Posts

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഔദ്യോഗിക പ്രഖ്യാപനമായി

ന്യൂഡൽഹി: മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.കെ സി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നിര്‍വഹിച്ചത്. പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയായിരിക്കും. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളും അദ്ദേഹത്തിനു നല്‍കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പിസിസി അധ്യക്ഷന്റെ ഇരട്ടപ്പദവിയും ഉണ്ടാവും.


പ്രഖ്യാപനം വന്നതോടെ കര്‍ണാടകയില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതോടെ നിരാശയിലായിരുന്ന പ്രവര്‍ത്തകര്‍ ഉണര്‍ന്നു. സിദ്ധരാമയ്യയുടെ കട്ടൗട്ടില്‍ പാലഭിഷേകവും മധുരം വിതരണവും പുനരാരംഭിച്ചു. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പു പോരാട്ടമാണെന്ന പ്രഖ്യാപനമാണ് സിദ്ധരാമയ്യക്കു സഹതാപ സാഹചര്യം ഒരുക്കിയത്. കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച ഡി കെ ശിവകുമാറിനു മുഖ്യമന്ത്രി പദം നല്‍കാത്തത് പാര്‍ട്ടി അണികള്‍ ചേരിതിരിയുന്നതിനു കാരണമായിരുന്നു.

രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തിൽ നടന്ന തുടര്‍ച്ചയായ ചര്‍ച്ചകളും കെസി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജെവാലയും നടത്തിയ അനുനയശ്രമങ്ങളും ഒടുവില്‍ ഫലം കാണാതെ വന്നു. ഒടുവില്‍ സോണിയാഗാന്ധിയുടെ വാക്കുകള്‍ക്കുമുമ്പില്‍ ഡി കെ ശിവകുമാര്‍ വഴങ്ങി.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.