കൊയിലാണ്ടി: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി അനുഭവപ്പെട്ട് 12 കാരന്‍ മരിച്ച സംഭവം കൊലപാതകമെന്നു കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. പിതാവിന്റെ സഹോദരി താഹിറയാണു ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്നു കണ്ടെത്തി. ഇവരെ പോലീസ് കസ്റ്റിഡിയിലെടുത്തു. കുട്ടിയുടെ ഉമ്മയെ ലക്ഷ്യമിട്ടായിരുന്നു വിഷംകലര്‍ത്തിയതെന്നാണു വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളിലെത്തിയതായി കണ്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ക്ലിനിക്കിലും പിന്നാട് മേപ്പയ്യൂരിലെ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. വീട്ടിലെത്തി അസ്വസ്തതകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്.
അരിക്കുളത്തെ കടയില്‍ നിന്നാണ് ഐസ് ക്രീം വാങ്ങിയത്. പോലീസും ആരോഗ്യ വകുപ്പും പെട്ടെന്ന് തന്നെ കടയിലും മറ്റും പരിശോധന നടത്തി കട അടപ്പിച്ചിരുന്നു.
മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വടകര ഡിവൈ എസ് പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പയ്യോളി സി ഐ, കെ സി സുഭാഷ്, കൊയിലാണ്ടി എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പലരില്‍നിന്നായി മൊഴി എടുത്തു.


