Tue. Nov 24th, 2026

വാഷിംഗ്ടൺ: അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ അശ്ളീല ചിത്ര താരത്തിന് പണം നൽകിയെന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. പരാതിക്കാരിയായ സ്റ്റോമി ഡാനിയൽസ് ട്രംപിന്റെ അറ്റോർണിക്ക് 121,000 ഡോളർ (ഇന്ത്യൻ തുക ഒരു കോടിയോളം) നൽകണമെന്നാണ് കോടതി ഉത്തരവ്. ട്രം  പിനെതിരെ സ്റ്റോമി നൽകിയ അപകീർത്തി കേസും കോടതി തള്ളി. ഇതിനു മുമ്പ് കോടതി ഉത്തരവ് പ്രകാരം 500,000 ഡോളറും ട്രംപിന്റെ അറ്റോർണിക്ക് സ്‌റ്റോമി ഡാനിയൽ നൽകിയിരുന്നു.

ട്രംപിന്റെ അറ്റോർണിയായ ഹർമീത് ദില്ലൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോടതി ഉത്തരവിന്റെ പകർപ്പും അവർ പങ്കുവച്ചിട്ടുണ്ട്. അറ്റോർണി ഫീ തുകയാണ് നൽകാനായി കോടതി ഉത്തരവിട്ടിരിക്കുന്നത്.


കേസ് വൻ വിവാദമായ പശ്ചാത്തലത്തിൽ ഇന്നലെ ഇന്ത്യൻ സമയം 11.45ഓടെയാണ് ട്രംപ് കോടതിയിൽ കീഴടങ്ങിയിരുന്നു. 2016ൽ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സ്റ്റോമി ഡാനിയൽസിന് ( 44 ) 1.30 ലക്ഷം ഡോളർ (1.07 കോടിയോളം രൂപ) നൽകിയെന്ന കേസിൽ അദ്ദേഹം കുറ്റക്കാരനെന്ന് മൻഹാട്ടൻ കോടതി വിധിച്ചിരുന്നു.പണം നൽകിയത് കുറ്റമല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് പണം നൽകിയത് ചട്ടലംഘനമാണ്. അതാണ് ട്രംപിന് വിനയായത്.

ട്രംപ് അനുകൂലികളുടെ പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്കിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. നടപടികളുടെ ഭാഗമായി ട്രംപിന്റെ വിരലടയാളവും മുഖത്തിന്റെ ചിത്രവും എടുത്തു. വിലങ്ങുവയ്ക്കില്ലെന്ന് കോടതി ഉറപ്പു നൽകിയിരുന്നു. കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കോടതി ശിക്ഷിച്ച സാഹചര്യത്തിൽ ശിക്ഷാ കാലാവധി കഴിയുന്നത് വരെയെങ്കിലും തന്റെ സംസ്ഥാനമായ ഫ്‌ളോറിഡയിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ വിലക്ക് നേരിട്ടേക്കാം. പ്രസിഡന്റായിരിക്കെ രണ്ട് തവണ ജനപ്രതിനിധി സഭയിൽ ഇംപീച്ച്‌മെന്റിന് വിധേയനായ ട്രംപ് രണ്ട് തവണയും സെനറ്റിൽ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.


അടുത്ത വർഷം നടക്കുന്ന യു. എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ മത്സരിക്കാനുള്ള പ്രചാരണങ്ങൾ തുടങ്ങിയതിനിടെയാണ് വിധി.

2006ൽ നെവാദയിലെ ലേക് താഹോ ഗോൾഫ് കോഴ്സിൽ ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപ് സ്റ്റോമി ഡാനിയേൽസ് സമാഗമം. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയുടെ പ്രസിഡന്റിനോ മുൻ പ്രസിഡന്റിനോ എതിരേ ക്രിമിനൽ കുറ്റം ചുമത്തുന്നതും അറസ്റ്റും. ട്രംപിനെതിരെ 34 കേസുകൾ ചുമത്തി. എന്നാൽ അദ്ദേഹം നിഷേധിച്ചു.