Sat. Nov 21st, 2026

ലോക തെരുവ് നായദിനമായിരുന്ന ഇന്നലെ ട്വിറ്ററിന്റെ ലോഗോ സ്ഥാനത്തുനിന്ന് സിഇഒ ഇലോൺ മസ്ക് പക്ഷിയെ മാറ്റുകയും പകരം നായയുടെ ചിത്രം ലോഗോ ആക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായുള്ള ട്വിറ്ററിന്റെ ലോഗോ മാറ്റം ലോകമെങ്ങും ചർച്ചയായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ട്വിറ്ററിന്റെ മുഖമുദ്രയായിരുന്ന നീലപ്പക്ഷി പ്രത്യക്ഷപ്പെട്ടതോടെയാണ് വർത്തയടിച്ച മാധ്യമങ്ങൾ കാരണം തിരഞ്ഞത്.

ഡോഗികോയിന്‍ ക്രിപ്‌റ്റോകറന്‍സിയുടെ മീം ആയ നായയാണ് ഇനിമുതല്‍ ട്വിറ്ററിൻ്റെ ലോഗോ എന്നായിരുന്നു ഇന്നലെ പ്രചരിച്ച വാർത്ത. മസ്കിന്റെ നായയും ഷിബ ഇനു വിഭാഗത്തിൽപ്പെട്ടതാണ്. ഫ്ലോക്കി എന്നാണ് മസ്കിന്റെ നായയുടെ പേര്. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളെ പരിഹസിക്കുന്നതിന് 2013ല്‍ തമാശക്ക് തുടങ്ങിയതാണ് ഡോഗികോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സി.

ഡോഗി മീമിന്റെ ഇഷ്ടക്കാരനാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ വെബ് ലോഗോ മാറ്റിയതിന് ശേഷം ഡോഗികോയിന്റെ മൂല്യം 20 ശതമാനം ഉയര്ന്നു. മസ്‌ക് ട്വിറ്റര്‍ വാങ്ങിയ ശേഷം നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നത് എന്നതിനാൽ ലോഗോ മാറ്റം മസ്കിന്റെ ഒരു താൽക്കാലിക ‘കുസൃതിയാണോ’ എന്നതും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തനിക്കെതിരായ 258 ദശലക്ഷം ഡോളറിന്റെ റാക്കറ്റിംഗ് കേസിൽനിന്ന് ശ്രദ്ധി തിരിക്കാനാണ് മസ്കിന്റെ ഈ പുതിയ നീക്കം എന്നാണ് ചിലർ പ്രതികരിച്ചത്.


ട്വിറ്ററിന്റെ ഐക്കണിക് ബ്ലൂ ബേർഡ് ലോഗോ ഡെർപ്പി ലുക്കിംഗ് ഷിബ ഇനുവിലേക്ക് എലോൺ മസ്‌ക് മാറ്റിയതിന് ശേഷം ട്വിറ്ററിൽ ഒരു മെമെഫെസ്റ്റ് തന്നെ പൊട്ടിപ്പുറപ്പെട്ടു. #TwitterLogo, #ShibaInu, #DOGE, #ElonMusk എന്നീ 4 കീവേർഡുകൾ മണിക്കൂറുകൾക്കുള്ളിൽ ട്വിറ്ററിൽ ട്രെൻഡിംഗ് ആയി. ട്വിറ്റർ ലോഗോയിൽ നീല പക്ഷിക്ക് പകരം നായയെ കണ്ടതോടെ ഉപയോക്താക്കൾ ആദ്യം അ‌മ്പരന്നു. ട്വിറ്ററിൽ നടക്കുന്ന കാര്യങ്ങൾ പ്രവചനാതീതമായതിനാൽ എന്താണ് സംഭവം എന്നറിയാതെ യൂസർമാർ പരസ്പരം കാര്യം തിരക്കാൻ തുടങ്ങി.

ഇതിനിടെ ട്വിറ്റർ ആരോ ഹാക്ക് ചെയ്തതാണെന്ന അ‌ഭ്യൂഹങ്ങളും ഉയർന്നു. എന്നാൽ അ‌ധികം ​വൈകാതെ ട്വിറ്റർ ലോഗോ മാറ്റിയതായി ഇലോൺ മസ്‌ക് ഒരു ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ ലോഗോയിൽ ഇടംപിടിച്ച നായ കാറിന്റെ ​ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയും പോലീസ് ഉദ്യോഗസ്ഥൻ ​ലൈസൻസ് പരിശോധിക്കുകയും ചെയ്യുന്ന ചിത്രമാണ് മസ്ക് ട്വീറ്റ് ചെയ്തത്.

ഈ ചിത്രത്തിൽ നായ നൽകിയ ​ലൈസൻസിൽ ട്വിറ്റിന്റെ പഴയ പക്ഷിയുടെ പടമാണുള്ളത്. അ‌പ്പോൾ അ‌ത് തന്റെ പഴയ ചിത്രമാണ് എന്ന് നായ വിശദീകരിക്കുന്നതും ചിത്രത്തിലുണ്ട്. മസ്ക് ഈ ചിത്രം പങ്കുവച്ചതോടെയാണ് ലോഗോമാറ്റം ശരിക്കുമുള്ളതാണ് എന്ന് പലരും വിശ്വസിച്ചത്.