Fri. Nov 20th, 2026

വൈക്കം: ശമ്പളം ലഭിക്കാത്തതിന് യൂണിഫോമിൽ ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ സ്ഥലംമാറ്റി കെ എസ് ആർ ടി സി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായർക്കെതിരെയാണ് നടപടി. സർക്കാരിനെയും കെ എസ് ആർ ടി സിയേയും അപകീർത്തിപെടുത്തിയെന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ കാരണമായി പറയുന്നത്.

വൈക്കം ഡിപ്പോയിൽ നിന്ന് അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച അഖിലയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘ശമ്പള രഹിത സേവനം 44ാം ദിവസം’ എന്ന ബാഡ്‌ജായിരുന്നു അഖില ധരിച്ചത്‌.