Fri. Oct 30th, 2026

മലപ്പുറം: പതിമൂന്നുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. വട്ടംകുളം കാന്തള്ളൂർ സ്വദേശി സുഭാഷി(34)നെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


മാർച്ച് 28ന് പുലർച്ചെയാണ് കേസിനാസ്‌‌പദമായ സംഭവമുണ്ടായത്. ശുചിമുറിയിൽ പോയി തിരിച്ചു വന്ന് കാൽ കഴുകുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് പെൺകുട്ടി ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.