Fri. Nov 20th, 2026

‘എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം കേസാകുകയും രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷ വിധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കും മറ്റു പൗരന്മാർക്കും ഇപ്പോഴത്തെ ഇൻഡ്യൻ സാഹചര്യത്തിൽ കള്ളന്മാരുടെ പേരു പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഭാഷാപരമായ ഒരു മുൻകരുതൽ നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.


‘മേലില്‍ കള്ളന്മാരുടെ പേരു പറയുമ്പോള്‍ ഇങ്ങനെ പറയാന്‍ ശ്രമിക്കൂ തൈരിലില്ല ‘മോ’രിലുണ്ട് ചന്ദ്രനിലില്ല ‘ദി’വാകരനിലുണ്ട്’, ഇങ്ങനെ പറഞ്ഞാല്‍ ആര്‍ക്കും ഒരു പ്രശ്‌നമുണ്ടാകില്ല എന്ന് സന്ദീപാനന്ദ ഗിരി ട്രോളിയിരിക്കുന്നത്.