Friday, March 24, 2023

Latest Posts

സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടും; ഇതുവരെ 600 എണ്ണം പൂട്ടി: അസം മുഖ്യമന്ത്രി

ബെലഗാവി: സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുന്ന നടപടി തുടരുമെന്നും മദ്രസകൾക്ക് പകരം സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. കർണാടകയിലെ ബെലഗാവിയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


2020ൽ എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസം നൽകുന്ന റെഗുലർ സ്‌കൂളുകളാക്കി മാറ്റുന്ന നിയമം ഹിമന്ദ ബിശ്വ ശർമ്മ അസാമിൽ കൊണ്ടുവന്നിരുന്നു. 2023 ജനുവരി വരെയുള്ള കണക്കനുസരിച്ച് അസമിൽ രജിസ്‌റ്റർ ചെയ്‌തതും ചെയ്യാത്തതുമായ 3000ത്തോളം മദ്രസകളുണ്ട്. ഇവയിൽ 600 എണ്ണം പൂട്ടിയതായും മദ്രസകളല്ല പകരം സ്കൂളുകളും കോളേജുകളും വഴി വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ശർമ്മ പ്രതികരിച്ചു. അസമിന്റെ സംസ്‌കാരത്തിന് ബംഗ്ളാദേശിൽ നിന്നും കുടിയേറുന്നവർ വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.