Friday, March 24, 2023

Latest Posts

പ്രവാസിയുടെ വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന പുത്തൻ കാറുകൾ അജ്ഞാതർ തീയിട്ടു

വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന രണ്ട് പുത്തൻ കാറുകൾ അജ്ഞാതർ കത്തിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ വീ‌ട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന ഫോർച്യൂണർ, ആൾട്രോസ് കാറുകളാണ് ഇന്നലെ അർദ്ധരാത്രിയോടെ കത്തിച്ചത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഉടൻതന്നെ തീ അണച്ചതിനാൽ കാറുകൾ ഭാഗികമായി മാത്രമേ കത്തിയിട്ടുള്ളൂ.ആറുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വീട്ടുകാർ പറയുന്നത്.


സെൻ കാറിൽ എത്തിയവരിൽ ഒരാൾ മാസ്കും തൊപ്പിയും ധരിച്ച് വീട്ടുമുറ്റത്തെത്തി കുപ്പികളിൽ കൊണ്ടുവന്ന പെട്രോളിന് സമാനമായ വസ്തു കാറുകളിൽ ഒഴിക്കുന്നതിന്റെയും തീയിടുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അക്രമികൾ എത്തിയ കാറിന്റെ നമ്പർ വ്യക്തമല്ല.

മുരുകൻ വർഷങ്ങളായി ഗൾഫിലാണ്. സംഭവം നടക്കുമ്പോൾ മുരുകന്റെ അച്ഛനും അമ്മയും മരുമകളും കുഞ്ഞും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് അക്രമികൾ എന്നാണ് സൂചന. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.