Wed. Nov 25th, 2026

കണ്ണൂര്‍: തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഷ്‌കര്‍ എന്നയാളാണ് ആക്രമണത്തിന് പിന്നില്‍.


തിങ്കളാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം.കൈയ്യില്‍ കരുതിയിരുന്ന ആസിഡ് ഇയാള്‍ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ തടഞ്ഞതിനാല്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റില്ല. യുവതിയുടെ ഒപ്പമുണ്ടായിരുന്നയാള്‍ക്കും സംഭവത്തില്‍ പൊള്ളലേറ്റു. ഇരുവരെയും തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.ഷാഹിദയും പ്രതി അഷ്‌കറും തമ്മില്‍ മുന്‍പരിചയമുണ്ടെങ്കിലും ആക്രമണ കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു.