Fri. Aug 21st, 2026

ഹൈദരാബാദ്: ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബി ആർ എസ് നേതാവുമായ കെ കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നാളെ ഡല്‍ഹിയിലെ ഇ ഡിയുടെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം.

ഈ കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 12ന് സി ബി ഐ കവിതയെ ചോദ്യം ചെയ്തിരുന്നു. ഹൈദരാബാദില്‍ വെച്ച് ഏഴ് മണിക്കൂറിലേറെയാണ് അന്ന് ചോദ്യം ചെയ്തത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി ബി ഐയും ഇ ഡിയും കേസുകളെടുത്തിട്ടുണ്ട്.


ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയയെ ഈ കേസുമായി ബന്ധപ്പെട്ട് സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ള, അന്‍ദീപ് ധള്‍ തുടങ്ങിയവരെ ഇ ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ അണിനിരത്താൻ കെ ചന്ദ്രശേഖർ റാവു ശ്രമിക്കുന്നുണ്ട്.