Fri. Nov 20th, 2026

ദോഹ: മലയാളി യുവ ബിസിനസുകാരൻ ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടിൽ പരേതനായ ഷംസുദ്ദീന്റയും നൂർജഹാന്റെയും മകൻ നെബീലിനെയാണ് (29) ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു നെബീൽ.


പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഹമദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. ഭാര്യ നസീഹ.