Mon. Nov 23rd, 2026

ആലപ്പുഴ: സ്‌കൂട്ടറില്‍ പോലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടില്‍ മഞ്ചേഷ്(36)ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ കന്നുകാലി പാലം വട്ടുമുക്കിന് സമീപം കഴിഞ്ഞദിവസം രാത്രി 10:45 ആയിരുന്നു അപകടം. മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ ജീപ്പ് കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.