Fri. Nov 20th, 2026

തിരുവനന്തപുരം: സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസയുടെ ഹർജിയിലാണ് ഉത്തരവ്. സിസയെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നേരത്തേ മാറ്റിയിരുന്നു. പകരം നിയമനം നൽകിയിരുന്നില്ല. തിരുവനന്തപുരത്തിന് പുറത്തേക്ക് മാറ്റുമെന്നായിരുന്നു സൂചന.

തിരുവനന്തപുരത്തുള്ള സീനിയർ പ്രൊഫസർമാരിൽ ഗവർണറുടെ നിർദേശം അനുസരിച്ച് വി സി സ്ഥാനം ഏറ്റെടുക്കാൻ തയാറായ ആൾ എന്ന നിലയിലാണ് സിസ തോമസിന് ചുമതല നൽകിയത്. ആ സമയത്ത് ഇവർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറും സീനിയർ പ്രൊഫസറും ആയിരുന്നു. എന്നാൽ വി സി സ്ഥാനമേൽക്കാൻ സർക്കാർ ഇവർക്ക് അനുമതി നൽകിയില്ല. സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് വി സിയുടെ അധികച്ചുമതല സിസ തോമസ് ഏറ്റെടുത്തത്.