Thu. Apr 25th, 2024

ദുബായ്: ദുബായിൽ കാണാതായ കോഴിക്കോട് സ്വദേശിയെ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരിഞ്ഞപ്പാലം ബിലാത്തിക്കുളം കെ എസ് എം ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രൻ (52)​ ആണ് മരിച്ചത്.

ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതൽ കാണാനില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ചതായി കണ്ടെത്തിയത്. ഖത്തറിലായിരുന്ന സഞ്ജയ് സന്ദർശക വിസയിൽ അടുത്തിടെയാണ് ദുബായിൽ എത്തിയത്.


ഇയാൾ ബർദുബെെയിലെ ഐ ടി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച ദുബായിൽ നടത്തും. പരേതരായ രാമചന്ദ്രന്‍ മേനോന്‍ ഉമ മേനോന്‍ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.