ഇടുക്കി: അൽഷിമേഴ്‌സ് രോഗിയായ ഭർത്താവിന്റെ കഴുത്തുമുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനിയാണ് ജീവനൊടുക്കിയത്.
അൽഷിമേഴ്‌സ് രോഗത്തെത്തുടർന്ന് കഴിഞ്ഞ മൂന്നുവർഷമായി കിടപ്പുരോഗിയാണ് സുകുമാരൻ. അൽഷിമേഴ്‌സ് രോഗബാധിതനായ ഭർത്താവിന്റെ കഴുത്തുമുറിച്ച ശേഷം മിനി ആത്മഹത് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ സുകുമാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

