Wed. Nov 25th, 2026

സെലിബ്‌സ് ആൻഡ് റെഡ് കാർപെറ്റ് പ്രൊഡക്ഷനും വിഫ്റ്റ് സിനിമാസും ചേർന്ന് നിർമിക്കുന്ന ഇരവ് എന്ന സിനിമയിലെ ആദ്യഗാനം “കാണാ ചില്ലമേൽ” പുറത്തിറങ്ങി. അരുൺ രാജ് ആണ് സംഗീതസംവിധാനം. ഗാനം ആലപിച്ചിരിക്കുന്നത് അമൃതാ സുരേഷ്. സന്ദീപ് സുധയുടേതാണ് വരികൾ.

വിഫ്റ്റ് സിനിമാസ് ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ഇരവ്. വിഫ്റ്റ് സിനിമാസിന്റെ ലോഗോ ലോഞ്ചും അതെ വേദിയിൽ വച്ചുതന്നെനടന്നു. വെസ്റ്റ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിർമ്മാണ സംരംഭമാണ് വിഫ്റ്റ് സിനിമാസ്. ആദ്യമായിട്ടാണ് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മാത്രമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്. സിനിമാ വിദ്യാഭ്യാസ രംഗത്ത് മുൻ നിരയിൽ നിൽക്കുന്ന വിഫ്റ്റ് പത്തുവർഷങ്ങൾ പിന്നിടുന്ന വേളയിൽ വിഫ്റ്റ് സിനിമാസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസുമായി എത്തുകയാണ്.


നമിത പ്രമോദ്, ഡാനിയൽ ബാലാജി,സർജാനോ ഖാലിദ്, ജാഫർ ഇടുക്കി എന്നിവരാണ് ഇരവിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വിഫ്‌റ്റിലെ വിദ്യാർത്ഥികളായ ഫസ്‌ലിൻ മുഹമ്മദും അജിൽ വിൽസണും ചേർന്നാണ് ഇരവ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു പി വിയുടേതാണ് തിരക്കഥ. രാജ് സക്കറിയാസ് ആണ് നിർമാണം. ശ്യംധർ, ജൂഡ് എ എസ് എന്നിവർ സഹനിർമാതാക്കളാണ്. അജയ് ടി എ, ഫ്രാങ്ക്‌ളിൻ ഷാജി, അമൽനാഥ് ആർ എന്നിവർ ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിഖിൽ വേണു, മ്യൂസിക് അരുൺ രാജ്.ഒരു ഇമോഷണൽ ത്രില്ലാറാണ് ചിത്രം. വാഗമൺ ആണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം.