അബുദാബി: ദുബായ് നഗരത്തിന്റെ ഭാവി പദ്ധതിയായ എയർടാക്സിയുടെ പുതിയ സ്റ്റേഷനുകളുടെ ഡിസൈനിന് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റാണ് പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകി എയർടാക്സി യാഥാർത്ഥ്യമാകുന്നതിലേയ്ക്കുള്ള നീക്കങ്ങൾ ദ്രുതഗതിയിലാക്കിയത്. മൂന്ന് വർഷത്തിനുള്ളിൽ തന്നെ ദുബായ് നഗരത്തിന്റെ ഭാവി മുന്നിൽക്കണ്ടുള്ള പദ്ധതി ആരംഭിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഡൗണ്‍ഡൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നീ നാല് പ്രധാന മേഖലകളെയായിരിക്കും എയർ ടാക്സി സംവിധാനം ബന്ധിപ്പിക്കുക. മണിക്കൂറിൽ പരമാവധി 300 കി.മീ വേഗതയും 241 കി.മീ റേഞ്ചുമുള്ള എയർ ടാക്സി സർവീസ് പ്രവർത്തനസജ്ജമാകുന്നതോടെ വെർട്ടിപോർട്ടുകളുടെ പൂർണമായി വികസിപ്പിച്ചെടുത്ത ശൃംഖലകളുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും. നാല് യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യമായിരിക്കും എയർടാക്സിയിൽ ഒരുക്കിയിട്ടുണ്ടാവുക.
من القمة العالمية للحكومات .. اعتمدنا اليوم تصميم محطات التاكسي الجوي الجديدة في دبي .. والتي ستبدأ عملها خلال ٣ سنوات .. pic.twitter.com/tGQyPFVDUD
— HH Sheikh Mohammed (@HHShkMohd) February 12, 2023


