കാസര്‍കോട്: ജോലിക്കിടെ ഗ്രൈന്ഡറില് ഷാള്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. തുമിനാട്ടിലെ ബേക്കറിയിലെ ജീവനക്കാരിയായിരുന്നു ജയ്ഷീല്‍ ചുമ്മി. ജോലിക്കിടെ അബദ്ധത്തില്‍ ഷാള്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. യുവതിയുടെ ഇരുപതാം പിറന്നാളായിരുന്നു ഇന്ന്.
അപകടം സംഭവിച്ച ഉടന്‍ തന്നെ ജയ്ഷീല്‍ ചുമ്മിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മംഗല്പാടി ആശുപത്രിയിലേക്ക് മാറ്റി.


