Sun. Nov 22nd, 2026

കോഴിക്കോട്: മുന്‍ എം എല്‍ എ. സി പി കുഞ്ഞ് അന്തരിച്ചു. 93 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന കുഞ്ഞ് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

1987-91 കാലയളവില്‍ കോഴിക്കോട് രണ്ട് നിയോജക മണ്ഡലത്തിലെ എം എല്‍ എയായിരുന്നു. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് മകനാണ്.