Mon. Nov 23rd, 2026

ഇടുക്കി: ഇടുക്കി അട്ടപ്പള്ളത്ത് അടുത്ത വീട്ടിലെ ടയർ എടുത്ത് കത്തിച്ചതിന് ഏഴു വയസുകാരനോട് അമ്മ കാണിച്ചത് കൊടും ക്രൂരത. കുട്ടിയെ ചട്ടുകം കൊണ്ട് പൊളലേൽപ്പിക്കുകയും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തു. കുട്ടിയുടെ രണ്ട് കൈകളിലും കാലുകളിലും പൊള്ളലേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

കുട്ടിയുടെ കാൽമുട്ടിന് തഴെയും കൈയിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ് മെമ്പറും അയൽവാസികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ അറിയിച്ചു.