Sat. Nov 21st, 2026

തിരുവനന്തപുരം: ഷോക്കേറ്റ് ഒമ്പതാം ക്ളാസ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം പേട്ടയിൽ പ്രതാപൻ ബിന്ദു ദമ്പതികളുടെ മകൻ അർജ്ജുൻ പ്രതാപാണ് (14) മരിച്ചത്. തൈക്കാട് മോ‌ഡൽ സ്കൂൾ വിദ്യാർത്ഥിയാണ്.

പിതാവിനോടോപ്പം വീട്ടിലെ വാട്ടർ ടാങ്ക് നിറയ്ക്കുന്നതിനിടയിലായിരുന്നു അപകടം. മോട്ടോറിന്റെ സ്വിച്ചിൽ നിന്ന് അർജ്ജുന് ഷോക്കേറ്റതായാണ് വിവരം. ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.