കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി. വെെക്കം അയ്യർകുളങ്ങരയിലാണ് സംഭവം. ജോർജ് ജോസഫ്(72), മകൾ ജിൻസി(30) എന്നിവരാണ് മരിച്ചത്. റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് ജോര്‍ജ് ജോസഫ്.
ജിൻസിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഏതാനും ദിവസമായി ജിന്‍സി പനിബാധിച്ചതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് മാതാവ് ലീലാമ്മ മരിച്ചതിനെ തുടര്‍ന്ന് ജിന്‍സിയെ പരിചരിച്ചിരുന്നത് പിതാവായിരുന്നു. ജിന്‍സിയുടെ സഹോദരി ലിന്‍സി വൈക്കം ഇന്‍ഡോ-അമേരിക്കന്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്. ലിന്സിയും ഭര്‍ത്താവും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ഇപ്പോള്‍ പുണെയിലാണ്.
ഉച്ചകഴിഞ്ഞ് ലിന്‍സി വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വക്കത്ത് വിളിച്ചുപറയുകയായിരുന്നു. അയല്‍ക്കാരി വീട്ടിലെത്തി നോക്കിയപ്പോഴാണ് ജോര്‍ജ് ജോസഫിനെ വിറകുപുരയില്‍ തൂങ്ങി മരിച്ച നിലയിലും ജിന്‍സിയെ കിടപ്പുമുറിയിലും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ലിന്‍സിയുടെ മക്കള്‍ വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


