കിഴക്കമ്പലം: കിഴക്കമ്പലത്ത് ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ മധ്യവയസ്‌ക്കന്‍ പിടിയില്‍. കിഴക്കമ്പലം കാരുകുളം സ്വദേശി ഉറുമത്ത് വീട്ടില്‍ സണ്ണി(52) ആണ് അറസ്റ്റിലായത്. ഒമ്പതും പതിനൊന്നും വയസ് പ്രായമുള്ള ആണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
തടിയിട്ട പറമ്പ് പോലീസ് ആണ് കേസെടുത്തത്. പ്രതിക്കെതിരെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


