Fri. Nov 20th, 2026

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കുറ്റം നിഷേധിച്ച് പ്രതി ശങ്കര്‍ മിശ്ര. പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ശങ്കര്‍ മിശ്ര കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കുന്ന ഡല്‍ഹി കോടതിയിലാണ് ശങ്കര്‍ മിശ്ര വിചിത്രമായ വാദം ഉന്നയിച്ചത്.

ശങ്കര്‍ മിശ്ര സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ മിശ്രയ്ക്ക് ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. മിശ്രയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സെഷന്‍സ് കോടതി മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ശങ്കര്‍ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള മെട്രൊപ്പൊളീറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹര്‍ജ്യോത് സിങ് ഭല്ലയാണ് പരിഗണിക്കുന്നത്.