Mon. Nov 23rd, 2026

തിരുവനന്തപുരം: ഇത്തവണത്തെ ഓടക്കുഴൽ പുരസ്കാരത്തിന് പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാട് അർഹനായി. അദ്ദേഹത്തിന്റെ പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് 2022-ലെ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. അടുത്ത മാസം രണ്ടാം തീയതി അഞ്ച് മണിക്ക് കൊച്ചിയിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഡോ. എം ലീലാവതി അവാർഡ് കൈമാറും.

മാക്കം എന്ന പെൺതെയ്യം, എൻമകജെ, രണ്ട് മത്സ്യങ്ങൾ, മരക്കാപ്പിലെ തെയ്യങ്ങൾ, മൊട്ടാമ്പുളി, കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ എന്നിവ പ്രശസ്തമായ രചനകളാണ്.