ദീപിക പദുകോണിൻറെ ഷഡ്ഢിക്കും ഫോർട്ട് കൊച്ചിയിലെ പപ്പാഞ്ഞിയുടെ താടിക്കും ശേഷം പുതിയ കലാപരിപാടികളുമായി മതവികാര വ്രണരോഗികൾ രംഗത്ത്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് – ബേസിൽ ജോസഫ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നാണ് സിനിമയുടെ പേര്. ജയ ജയ ജയ ഹേയുടെ സംവിധായകൻ വിപിൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഭീഷണിയുമായെത്തിയിരിക്കുകയാണ് ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വാനാഥ്. ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും വികലമായി കാണിച്ചുകൂട്ടിയാൽ രാജുമോൻ അനൗൺസ് ചെയ്ത വാരിയം കുന്നനെ ഓർത്താൽ മതിയെന്നാണ് ഭീഷണി.
“മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി. എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി. ജയ് ശ്രീകൃഷ്ണ” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവച്ചുകൊണ്ട് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കിലൂടെ പൃഥ്വിരാജിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.


