ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായി നടന്‍ കമല്‍ഹാസന്‍. ചെങ്കോട്ടയിലെ സമാപന സമ്മേളനത്തിലാണ് കമല്‍ഹാസന്‍ പങ്കെടുത്തത്. വലിയ ജനപങ്കാളിത്തമാണ് റാലിയില്‍ ഉണ്ടായത്. ചടങ്ങില്‍ കമല്‍ഹാസന്‍ മുഖ്യാതിഥിയായി. യാത്രയിലും ഏറെ നേരം കമല്‍ രാഹുലിനൊപ്പം നടക്കുകയും ചെയ്തു.
ഭരണഘടന ചോദ്യം ചെയ്യുമ്പോഴെല്ലാം താന്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് നോക്കാറില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇത് രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണെന്നും കമല്‍ പറഞ്ഞു.
ഡിസംബര്‍ 16 നാണ് ഭാരത് ജോഡോ യാത്ര 100 ദിവസം പൂര്‍ത്തിയാക്കിയത്. സ്വര ഭാസ്‌കര്‍, പൂജാ ഭട്ട്, അമോല്‍ പലേക്കര്‍, ഭാര്യ സന്ധ്യ ഗോഖലെ, റിയ സെന്‍, സുശാന്ത് സിംഗ്, രഷാമി ദേശായി, ഒനിര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കാളികളായി.


