Sat. Nov 21st, 2026

ന്യൂഡൽഹി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയില്‍. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. കൗൺസിൽ ഹർഷദ് വി ഹമീദാണ് സംസ്ഥാനത്തിനായി സത്യവാങ്മൂലം സമർപ്പിച്ചത്.

ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ രഹ്ന ശബരിമല ദർശനത്തിനെത്തിയപ്പോൾ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യ ഉത്തരവിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജിക്കെ തിരെയാണ് സർക്കാരിൻറെ സത്യവാങ്മൂലം.

കോടതിയുടെ ജാമ്യ വ്യവസ്ഥകൾ പലതവണ ലംഘിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും പറയുന്ന സത്യവാങ്മൂലത്തിൽ രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്.

രഹ്ന ഫാത്തിമ കറുത്ത ഡ്രസ് ധരിച്ചു കുന്തക്കാലിൽ ഇരുന്നു ഫോട്ടോയെടുത്ത് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തു വികാരം വൃണപ്പെടുത്തി എന്നുകാണിച്ച് ബിജെപി നേതാവ് രാധാകൃഷ്‌ണമേനോൻ നൽകിയ പരാതിയിൽ ഐപിസി 295 A ചാർജ്ജ് ചെയ്ത് പത്തനംതിട്ട പോലീസ് കേസ് എടുക്കുകയായിരുന്നു. ഈ കേസിൽ റിമാൻഡിലായ രഹ്ന ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയപ്പോൾ ഉള്ള ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിക്കെതിരെ നടന്ന ശൂദ്ര ആർത്തവ ലഹളയുമായി ബന്ധപ്പെട്ട് 41 കേസുകൾ പിൻവലിക്കുകയും 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകുകയും ചെയ്ത സർക്കാർ ആണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല സ്ത്രീപ്രവേശനത്തിന് ശ്രമിച്ചതിന്റെ വൈരാഗ്യത്തിൽ ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് കുത്തിപ്പൊക്കി ബിജെപി നേതാവ് കൊടുത്ത കേസിൽ 4 വർഷത്തിന് ശേഷവും ജാമ്യവ്യവസ്ഥയിൽ ഇളവ് നല്കാൻ പോലും വിസമ്മതിക്കുന്നത്.