കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ചാന്‍സലറുടെ നടപടിക്കെതിരെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് തനിക്ക് പ്രീതി പിന്‍വലിക്കേണ്ടി വന്നതെന്നും ഗവര്‍ണര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
ഗവര്‍ണറുടെ പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങള്‍ നല്കിയ ഹരജിയില്‍ മറുപടിയായാണ് ഗവര്‍ണര്‍ കോടതിയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. അതേ സമയം, പ്രീതി എന്ന ആശയം നിയമപരമായി മാത്രമേ ഉപയോഗിക്കാനാകൂ എന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. പുറത്താക്കല്‍ നടപടിക്ക് എതിറെ 15 സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയില്‍ കോടതി നാളെ ഉച്ചയ്ക്ക് 1 45 ന് വിധി പറയും.ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം.
വി സിയെ തിഞ്ഞെടുക്കാനുള്ള സര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാന്‍സലര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതും വി സി നിയമനത്തിന് സര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതും.


