Fri. Apr 26th, 2024

ഗുവാഹത്തി: സ്‌കൂളിൽ ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്ന പ്രധാനാധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറന്‍ അസമിലെ ഗോല്‍പാറ ജില്ലയില ഹര്‍കാച്ചുംഗി മിഡില്‍ ഇംഗ്ലീഷ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക ദാലിമ നെസ്സയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഐ.പി.സി സെക്ഷന്‍ 153 എ , 295 എഎന്നിവയാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്.

മേയ് 14നാണ് അറസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌കൂളില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നുവെന്ന സഹപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചത്.

BEST SELLERS