2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരണം നമന്ത്രി നിര്‍മല സീതാരാമന് പാര്‍ലിമെന്റില്‍ ആരംഭിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാവിലെ രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും വസതിയിലെത്തി ധനമന്ത്രി സന്ദര്‍ശിച്ചു. തുടര്‍ന്ന് കേന്ദ്രമന്ത്രി സഭ ചേര്‍ന്ന് അംഗീകരിച്ച ബജറ്റ് 11 മണിയോടെ സ്്പീക്കറുടെ അനുമതിയോടെ പാര്‍ലിമെന്റില്‍ അവതിരിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചാ നിരക്ക് . പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമെന്നും ധനകാര്യമന്ത്രി
ഈ ബജറ്റ് അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന രേഖ
സമ്പദ് വ്യവസ്ഥ അതിശക്തമായ തിരിച്ചുവരവിന്റെ പാതയിലെന്ന് ധനകാര്യമന്ത്രി
ഏഴ് ഗതാഗത മേഖലകളില്‍ ദ്രുത വികസനം സാധ്യമാക്കും
60 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായി നിര്‍മല സീതരാമന്
5,000 കി.മി എക്സ്പ്രസ് ഹൈവേകള്‍ നിര്‍മിക്കും
എല്‍ഐസി സ്വകാര്യവത്്കരിക്കും
കാര്‍ഷിക ഉല്‍പ്പന്ന നീക്കത്തിന് റെയില്‍വെ പദ്ധതി തയ്യാറാക്കും
മലയോര റോഡ് വികസനത്തിന് പര്‍വത് മാല പദ്ധതി
100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കും
ജൈവകൃഷിക്ക് ഊന്നല്‍ നല്‍കും.താങ്ങുവില ഇനത്തില്‍ 27 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കും
400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കും
ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും
ചെറുകിട, നാമമാത്ര യൂണിറ്റുകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ വായ്പ അധികമായി അനുവദിക്കും
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ പദ്ധതി കാലാവധി 2023വരെ നീട്ടി
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനായി ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങും
നദികളുടെ സംയോജനത്തിന് കരട് രേഖ തയ്യാറായി
രണ്ട് ലക്ഷം അങ്കണ്‍വാടികള്‍ നവീകരിക്കും
അങ്കണ്‍വാടികളില്‍ ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ കൊണ്ടുവരും
ജല്‍ജീവന്‍ മിഷന് 60,000 കോടി അനുവദിക്കും
അഞ്ച് നദീസംയോജന പദ്ധതികള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കും
1.5 ലക്ഷം പോസ്റ്റോ ഓഫീസുകലില് കോര്‍ ബേങ്കിംഗ് സംവിധാനം കൊണ്ടുവരും
നഗരത്തില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി പ്രത്യേക പൊതുഗതാഗത സോണുകള്‍
ചിപ്പുകള്‍ ഘടിപ്പിച്ച ആധുനിക പാസ്പോര്ട്ടുകള് ഉടന്‍
വൈദ്യുതി വാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും. ബാറ്ററി കൈമാറ്റ നയം ഉടന്‍
5 ജി നെറ്റ് സേവനം ഈ വര്‍ഷം ലഭ്യമാക്കും
5ജി സ്പ്കെട്രം ലേലം ഈ വര്‍ഷം
ആയുധ ഇറക്കുമതി കുറക്കും
ഗ്രാമങ്ങളില്‍ ഒ്പ്റ്റിക്കല് ഫൈബര്‍ ശ്യംഖല സ്ഥാപിക്കും
പ്രതിരോധ ബജറ്റിന്റെ 63 ശതമാനം മെയ്ക്ക് ഇന്ത്യ പദ്ധതികള്‍ക്കായി മാറ്റും
സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍
സെസിന് പകരം പുതിയ നിയമം കൊണ്ടുവരും
കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ സഹായം ലഭ്യമാക്കും
റിസര്‍വ് ബേങ്ക് ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരും
സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപ അനുവദിക്കും
ആദായി നികുതി റിട്ടേണ്‍ പരിഷേകരിക്കും.റിട്ടേണ്‍ അധിക നികുതി നല്കി പരിഷ്കരിക്കാം
ആദായ നികുതി റിട്ടേണ്‍ തെറ്റുകള്‍ തിരുത്തി സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷം സമയം
സഹകരണ സംഘങ്ങള്‍ക്ക് മിനിമം നികുതി 15 ശമതാനം
ഡിജിറ്റല്‍ ആസ്തികളുട ഇടപാടിന് 30 ശതമാനം നികുതി
എന്‍പിഎസ് നിക്ഷേപത്തിന് 14 ശതമാനം വരെ നികുതി
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വര്‍ഷം കൂടി ഇന്‍സെന്റീവ്
വെര്‍ച്വല്‍ കറന്‍സി കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ്
ആദായ നികുതിയില്‍ മാറ്റങ്ങളില്ല
80 സിയില്‍ പുതിയ ഇളവുകളില്ല
കുടകള്‍ക്ക് വിലകൂടും
വജ്രം,രത്നങ്ങള്‍ , ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവക്ക് വില കുറയും
ധനകാര്യ മന്ത്രി നിര്‍മല സീതാരാന്റെ ബജറ്റ് അവതരണം അവസാനിച്ചു




