Fri. Apr 19th, 2024

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നിയമ വിദ്യാര്‍ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, മാതാപിതാക്കള്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. പ്രതികള്‍ക്കായി ക്രൈംബ്രാഞ്ച് നാളെ കസ്റ്റഡി അപേക്ഷ നല്‍കും.

ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാധ്യതയുണ്ട്. അതേസമയം, പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ 11 ഓടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.